ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ 50 വിജയങ്ങൾ എന്ന നാഴികക്കല്ല് കല്ല് പിന്നിട്ട് ഇന്ത്യ. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ പൊരുതി നേടിയ ജയത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. പൊരുതി നിന്ന അഫ്ഗാനിസ്ഥാനെ ഇന്ത്യ 11 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് മാത്രമാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 213 റൺസിന് എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു.
അവസാന ഓവറിൽ ഹാട്രിക് നേടിയ ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം നേടി കൊടുത്തത്. കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഷമി പരിക്കേറ്റ ബുവനേശ്വർ കുമാറിന് പകരക്കാരനായാണ് ഇന്ത്യൻ ടീമിൽ എത്തിയത്. 67 മത്സരങ്ങൾ ലോകകപ്പിൽ ജയിച്ച ഓസ്ട്രേലിയയും 52 മത്സരങ്ങൾ ജയിച്ച ന്യൂസിലാൻഡും മാത്രമാണ് ലോകകപ്പിൽ ഇന്ത്യയേക്കാൾ ജയം നേടിയ ടീമുകൾ.