നാളെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ അഭാവം നികത്താൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ട് മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഹാർദിക് ഇല്ലാതാകുന്നതോടെ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ വീക്ക് ആകും. അതുകൊണ്ട് ഇന്ത്യ ഒരു ബൗളറെയും ഒരു ബാറ്ററെയും ടീമിൽ എടുക്കണം എന്നാണ് ഹർഭജൻ പറയുന്നത്.
“ഹാർദിക് പാണ്ഡ്യ ഫിറ്റല്ലെങ്കിൽ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമാണ്. അവൻ ഞങ്ങളുടെ കോമ്പിനേഷൻ സെറ്റ് ചെയ്യുന്നു, അവൻ കളിച്ചില്ലെങ്കിൽ നിങ്ങൾ അത് മാറ്റേണ്ടിവരും.” ഹർഭജൻ പറയുന്നു.
നിങ്ങൾക്ക് ഒന്നുകിൽ ഇഷാൻ കിഷനെയോ സൂര്യകുമാർ യാദവിനെയോ ബാറ്ററായി കളിപ്പിക്കാം.. ഷാർദുലിനെ ഒഴിവാക്കി മുഹമ്മദ് ഷമിയെ കൊണ്ടു വരാം എന്ന് ഞാൻ കരുതുന്നു, നിങ്ങൾക്ക് 10 ഓവറുകൾ നൽകാൻ കഴിയുമെന്നതിനാൽ ഷാർദുലിന്റെ സ്ഥാനത്ത് മുഹമ്മദ് ഷമിയെ കൊണ്ടുവരണമെന്ന് ഞാൻ കരുതുന്നു,” ഹർഭജൻ പറഞ്ഞു.