രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഗൗതം ഗംഭീർ. ഇന്ത്യൻ നായകന്റെ കീഴിൽ എല്ലാ താരങ്ങൾക്കും സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട് എന്നും അതാണ് രോഹിതിന്റെ കഴിവ് എന്നും ഗൗതം ഗംഭീർ. ഒരു നല്ല ക്യാപ്റ്റനും ലീഡറും നിങ്ങൾക്ക് സുരക്ഷ നൽകുന്നു, അത് ഡ്രെസ്സിംഗിനെ സഹായിക്കുന്നു. സ്ക്വാഡിലെ 14 കളിക്കാർക്കും രോഹിതിന് കീഴിൽ സുരക്ഷിതമാണ്. രോഹിത് ശർമ്മ സഹ താരങ്ങളുടെ ആ വിശ്വാസം നേടിയെടുത്തു. ഗംഭീർ പറഞ്ഞു.
ഈ മികവ് കൊണ്ടാണ് അഞ്ച് ഐപിഎൽ ട്രോഫികൾ രോഹിത് നേടിയത്; അന്താരാഷ്ട്ര ഗെയിമുകളിൽ ക്യാപ്റ്റൻ ആയപ്പോഴും അദ്ദേഹത്തിന്റെ റെക്കൊർഡുകൾ അതിശയകരമായത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ ആ ഡ്രസ്സിംഗ് റൂം വളരെ സുരക്ഷിതമായ ഡ്രസ്സിംഗ് റൂം ആക്കി എന്നതാണ്. ക്യാപ്റ്റൻ പുറത്ത് വന്ന്, തന്റെ കളിക്കാരിൽ താൻ വിശ്വസിക്കുന്നുവെന്നും മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കുമ്പോൾ, നിങ്ങളുടെ ക്യാപ്റ്റൻ നിങ്ങളെ എത്രത്തോളം പിന്തുണയ്ക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും അത് അവർ ക്യാപ്റ്റനെ വിശ്വസിക്കാൻ കാരണമാകുന്നു. ഗംഭീർ പറഞ്ഞു.
“ഇന്ത്യയ്‌ക്കായി മുമ്പ് ക്യാപ്റ്റനായിരുന്ന മറ്റ് ചില ക്യാപ്റ്റൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു നേതാവെന്ന നിലയിൽ രോഹിത് ശർമ്മയുമായും വാരുമായുള്ള വ്യത്യാസം അതാണ്, ”ഗംഭീർ പറഞ്ഞു.