ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഓസീസ് ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം. ഇന്നത്തെ മത്സരത്തില്‍ 23 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 149 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ച് 82 റണ്‍സ് നേടി പുറത്തായപ്പോള്‍ വാര്‍ണര്‍ 52 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയാണ്. മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു.
അര്‍ദ്ധ ശതകം തികച്ച ശേഷം അടിച്ച് കളിക്കുവാന്‍ തുടങ്ങിയ ഫിഞ്ച് 84 പന്തില്‍ നിന്നാണ് 82 റണ്‍സ് നേടിയത്. മുഹമ്മദ് അമീര്‍ ആണ് താരത്തെ പുറത്താക്കിയത്. ഫിഞ്ച് 6 ബൗണ്ടറിയും 4 സിക്സുമാണ് നടത്തിയത്. ഇതിനിടെ ഫിഞ്ചിനെ മൂന്ന് വട്ടമാണ് ഭാഗ്യം തുണച്ചത്. ആസിഫ് അലി വഹാബ് റിയാസിന്റെ ഓവറില്‍ താരത്തെ കൈവിട്ടപ്പോള്‍ മുഹമ്മദ് ഹഫീസ് എറിഞ്ഞ ഓവറില്‍ ഫിഞ്ചിന്റെ എഡ്ജ് കൈപ്പിടിയിലൊതുക്കുവാന്‍ സര്‍ഫ്രാസിനും സാധിച്ചില്ല.
ഇതിനെല്ലാം മുമ്പ് വഹാബിന്റെ പന്തില്‍ പാക്കിസ്ഥാന്‍ ഫിഞ്ചിനെതിരെ ഒരു റിവ്യുവിനു ശ്രമിച്ചുവെങ്കിലും പന്ത് ലൈനിലും ഇംപാക്ടിലും അനുകൂലമായിരുന്നുവെങ്കിലും ഓണ്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം നിലകൊള്ളുമെന്ന് റിവ്യൂവില്‍ പുറത്ത് വന്നതോടെ ഫിഞ്ച് രക്ഷപ്പെടുകയായിരുന്നു.