2019 ലോകകപ്പിന്റെ ടൈറ്റില്‍ ഫേവറൈറ്റുകളായി പരിഗണിക്കുന്നത് വലിയ അംഗീകാരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഈ തലത്തിലേക്ക് ഇംഗ്ലണ്ട് ഉയര്‍ന്നത് ഏറെ വര്‍ഷങ്ങളുടെ ശ്രമ ഫലമായാണെന്നും മോര്‍ഗന്‍ പറഞ്ഞു. 2015 ലോകകപ്പില്‍ നിന്ന് ആദ്യം തന്നെ പുറത്തായ ശേഷം ഏറെ കാലത്തെ പരിശ്രമത്തിനു ശേഷമാണ് ഇന്ന് ഇംഗ്ലണ്ട് അനിഷേധ്യ ശക്തിയായ മാറിയത്.
4 വര്‍ഷങ്ങള്‍ക്കിപ്പുറം അടുത്തൊരു ലോകകപ്പിനെ ഇംഗ്ലണ്ട് സമീപിക്കുമ്പോള്‍ ഇന്ന് ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരാണ് ടീം. ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി തോറ്റുവെങ്കിലും പാക്കിസ്ഥാനെ പരാജയപ്പെടുത്തി എത്തിയ അഫ്ഗാനിസ്ഥാനെ നിഷ്കരുണം തകര്‍ത്താണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം മത്സരത്തില്‍ വിജയം കുറിച്ചത്.
ഈ സന്നാഹ മത്സരങ്ങള്‍ കളിച്ചില്ലെങ്കിലും ലോകകപ്പിനു പോകുമ്പോള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പോകുവാനുള്ള തയ്യാറെടുപ്പുകള്‍ ഇംഗ്ലണ്ട് നടത്തിക്കഴിഞ്ഞുവെന്നാണ് ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത്. ലോകകപ്പിന്റെ ടൈറ്റില്‍ ജേതാക്കളില്‍ സാധ്യതയുള്ളവരായി പരിഗണിക്കുന്നത് വളരെ വലിയ അംഗീകാരമാണ്, സാധ്യതയെ ഇല്ലാത്തവരായി പരിഗണിക്കുന്നതിനെക്കാള്‍ എന്ത് കൊണ്ടും നല്ലത് അതാണല്ലോയെന്നും മോര്‍ഗന്‍ പറഞ്ഞു.