ഫകര്‍ സമന്റെ വെടിക്കെട്ട് ബാറ്റിംഗ്!!! ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിൽ പാക്കിസ്ഥാന് 21 റൺസ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിന്റെ 401/6 എന്ന കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ പാക്കിസ്ഥാന്റെ റൺ ചേസിന് മഴ തടസ്സം സൃഷ്ടിച്ചുവെങ്കിലും ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിൽ 21 റൺസ് വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍. മഴ രണ്ട് തവണ തടസ്സം സൃഷ്ടിച്ചപ്പോള്‍ 25.3 ഓവറിൽ 200/1 എന്ന നിലയിൽ പാക്കിസ്ഥാന്‍ നിൽക്കുമ്പോള്‍ മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

Picsart 23 11 04 18 11 29 992

81 പന്തിൽ 11 സിക്സും 8 ഫോറും അടക്കം 126 റൺസ് നേടിയ ഫകര്‍ സമനും 66 റൺസുമായി നിന്ന ബാബര്‍ അസമുമാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അബ്ദുള്ള ഷഫീക്കിനെ രണ്ടാം ഓവറിൽ നഷ്ടമാകുമ്പോള്‍ വെറും 6 റൺസായിരുന്നു പാക് സ്കോര്‍. രണ്ടാം വിക്കറ്റിൽ 194 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. ഇതിൽ ഫകര്‍ സമന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ ന്യൂസിലാണ്ട് ബൗളര്‍മാര്‍ പ്രതിരോധത്തിലാകുകയായിരുന്നു.