ലുംഗിസാനി ഗിഡിയുടെ പരിക്ക് എത്ര ഗുരുതരമാണെന്ന് തനിക്ക് അറിയില്ലെന്നും താരം ബംഗ്ലാദേശിനെതിരെ പേശിവലിവ് മൂലം ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങിയത് ടീമിന്റെ ബൗളിംഗ് പദ്ധതികളെ ബാധിച്ചുവെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഇന്ത്യയ്ക്കെതിരെ താരം കളിയ്ക്കുന്ന കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. പൊതുവേ ഇത്തരം പരിക്ക് വന്നാല്‍ രണ്ടോ മൂന്നോ ദിവസമോ അല്ലേല്‍ ഒരാഴ്ചയോ വിശ്രമമാണ് വിധിയ്ക്കുക.
കുറഞ്ഞത് മൂന്ന് ദിവസം വേണമെങ്കില്‍ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ ലുംഗിസാനി ഗിഡി കളിയ്ക്കുകയില്ലെന്ന് വേണം ഇപ്പോളത്തെ സ്ഥിതിയില്‍ വിലയിരുത്തുവാന്‍. ഡെയില്‍ സ്റ്റെയിന്‍ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്ന് റീഹാബ് പ്രക്രിയയിലൂടെ കടന്ന് പോകുന്ന താരം പൂര്‍ണ്ണ ഫിറ്റാകാത്തതായിരുന്നു കാരണം. ആദ്യ മത്സരത്തില്‍ തലയ്ക്ക് പന്ത് കൊണ്ട ഹഷിം അംലയും രണ്ടാമത്തെ മത്സരത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരെ താരം കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.