അമ്പയര്‍മാര്‍ക്ക് അവിടെ പിഴവ് സംഭവിച്ചു – സൈമണ്‍ ടോഫല്‍

Sports Correspondent

അവസാന ഓവറിലെ ഓവര്‍ ത്രോ ബൗണ്ടറിയ്ക്ക് ശേഷം ഇംഗ്ലണ്ടിന് 6 റണ്‍സ് നല്‍കിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ശരിക്കും അവിടെ 5 റണ്‍സ് മാത്രമാണ് നല്‍കേയണ്ടിയിരുന്നതെന്നും പറഞ്ഞ് മുന്‍ ഐസിസി അമ്പയര്‍ സൈമണ്‍ ടോഫല്‍. ഐസിസി നിയമാവലി പ്രകാരം എത്ര റണ്‍സ് പൂര്‍ത്തിയാക്കിയോ അതും ഓവര്‍ത്രോ റണ്‍സുമാണ് നല്‍കേണ്ടത്. എന്നാല്‍ അമ്പയര്‍മാര്‍ക്ക് ഇവിടെ തെറ്റ് പറ്റിയെന്നും നിശ്ചിത സമയത്ത് ഈ ഒരു പിഴവ് അവസാന പന്തില്‍ ഇംഗ്ലണ്ടിന് ലക്ഷ്യം രണ്ട് മാത്രമാക്കി ചുരുക്കി.

അഞ്ച് വട്ടം ഐസിസി അമ്പയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയയാളാണ് സൈമണ്‍. എന്നാല്‍ ഓവര്‍ ത്രോയെ രണ്ട് തരത്തില്‍ വ്യാഖ്യാനിക്കാമെന്നും അതിനാല്‍ തന്നെ ശരിയായ തീരുമാനമാണ് അമ്പയര്‍മാര്‍ എടുത്തതെന്നും വ്യാഖ്യാനിക്കുന്നവരും ഉണ്ട്.