കരുത്തന്മാരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ഇന്നത്തെ അതി നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ന് തോല്‍വിയേറ്റ് വാങ്ങിയാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ക്ക് അത് കനത്ത പ്രഹരമായി മാറിയേക്കാം എന്ന നിലയലിാണ് ടൂര്‍ണ്ണമെന്റിന്റെ പോയിന്റ് നില. ബംഗ്ലാദേശ് കരുത്താര്‍ന്ന പ്രകടനം പുറത്തെടുത്ത് മുന്നേറുന്നതിനാല്‍ ഇംഗ്ലണ്ടിന് ജയം ഏറെ ആവശ്യമായ മത്സരമാണിത്. ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍ ഇന്ത്യയും ന്യൂസിലാണ്ടുമാണ് എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രാധാന്യം ഉയര്‍ത്തുന്നു.
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ലെന്ന് അഭ്യൂഹം പരന്നുവെങ്കിലും താരം ഫിറ്റ്നെസ്സ് ടെസ്റ്റില്‍ വിജയിച്ച് ഇന്നത്തെ മത്സരത്തില്‍ കളിക്കും. ഇംഗ്ലണ്ട് നിരയില്‍ മാറ്റം ഇല്ലാത്തപ്പോള്‍ ആഡം സംപയ്ക്ക് പകരം നഥാന്‍ ലയണും നഥാന്‍ കോള്‍ട്ടര്‍ നൈലിനു പകരം ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും ഓസീസിന് വേണ്ടി ഇന്നിറങ്ങും.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്
ഇംഗ്ലണ്ട്: ജെയിംസ് വിന്‍സ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്