നിരാശാജനകം!!! ഇംഗ്ലണ്ട് നിഷ്പ്രഭമായി – ജോസ് ബട്‍ലര്‍

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള കനത്ത പരാജയം ഇംഗ്ലണ്ടിന്റെ ലോകകപ്പ് സെമി സാധ്യതകളെ സാരമായി ബാധിച്ചപ്പോള്‍ ടീമിന്റെ പ്രകടനം ഏറെ നിരാശാജനകമാണെന്ന് പറ‍ഞ്ഞ് ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍. ടീം സര്‍വ മേഖലകളിലും പിന്തള്ളപ്പെട്ടുവെന്നാണ് ജോസ് ബട്‍ലര്‍ പ്രതികരിച്ചത്.

മികച്ച ക്രിക്കറ്റ് കളിക്കാനായി എത്തിയ ഇംഗ്ലണ്ടിന് ഇതുവരെ അത് സാധിച്ചിട്ടില്ലെന്ന് ബട്‍ലര്‍ കൂട്ടിചേര്‍ത്തു. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുക എന്നതല്ലാതെ വേറെ മാര്‍ഗം ഇല്ലെന്നും ബട്ലര്‍ കൂട്ടിചേര്‍ത്തു. ഇന്ന് ദക്ഷിണാഫ്രിക്ക 399/7 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 22 ഓവറിൽ 170 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Englandbatting

229 റൺസിന്റെ കനത്ത പരാജയം ആണ് ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. തോൽവിയോടെ ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ 9ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഫ്ഗാനിസ്ഥാനാണ് അവസാന സ്ഥാനക്കാര്‍.