ധോണി അഞ്ചാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യണമെന്ന് സച്ചിൻ ടെണ്ടുൽക്കർ

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് അഞ്ചാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യക്ക് വേണ്ടി നാലാം സ്ഥാനത്ത് ആര് ഇറങ്ങുമെന്ന് കാര്യത്തിൽ ഇന്ത്യൻ ടീമിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ് സച്ചിൻ ധോണി അഞ്ചാം നമ്പറിൽ തന്നെ ഇറങ്ങിയാൽ മതിയെന്ന് പറഞ്ഞത്.

തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ രോഹിതും ധവാനും ഓപ്പണർമാരായും മൂന്നാം സ്ഥാനത്ത് കോഹ്‌ലിയും നാലാം സ്ഥാനത്ത് ആരായിരുന്നാലും ധോണി അഞ്ചാം സ്ഥാനത്ത് ഇറങ്ങട്ടെയെന്നും സച്ചിൻ പറഞ്ഞു. ധോണിക്ക് ശേഷം ഹർദിക് പാണ്ട്യയും ഇറങ്ങട്ടെയെന്നും സച്ചിൻ പറഞ്ഞു. ധോണി അഞ്ചാം സ്ഥാനത്ത് ഇറങ്ങിയാൽ മത്സരം നീട്ടികൊണ്ടു പോവാൻ പറ്റുമെന്നും ഹർദിക് പാണ്ട്യയുടെ കൂടെ അവസാനം ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്താൻ പറ്റുമെന്നും സച്ചിൻ പറഞ്ഞു.

ഇന്നലെ ലോകകപ്പിനായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ ടീം ശനിയാഴ്ച ന്യൂസിലാൻഡിനെതിരെ ആദ്യ സന്നാഹ മത്സരം കളിക്കും. രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികൾ.