ലോകകപ്പില്‍ ക്രിസ് ഗെയില്‍ വിന്‍ഡീസിന്റെ ഉപനായകനായി നിയമിക്കപ്പെട്ടു. പുതിയ മാനേജ്മെന്റ് ചുമതലയേറ്റശേഷം വിന്‍ഡീസ് ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് മനസ്സിലാക്കുന്നത്. അതേ സമയം ഗെയില്‍ വിട്ട് നില്‍ക്കുന്ന അയര്‍ലണ്ട് പരമ്പരയില്‍ വിന്‍ഡീസ് താരം ഷായി ഹോപ് ആണ് ടീമിന്റെ ഉപനായകന്‍.
ലോകകപ്പ് ഗെയിലിന്റെ അവസാന ഏകദിന ടൂര്‍ണ്ണമെന്റാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ജൂണിലാണ് ലോകകപ്പില്‍ വിന്‍ഡീസിനെ ഗെയില്‍ അവസാനമായി നയിച്ചത്. ലോകകപ്പില്‍ വിന്‍ഡീസിനെ പ്രതിനിധാനം ചെയ്യുക എന്നത് തന്നെ വളരെ വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് ഗെയില്‍ പറഞ്ഞു. സീനിയര്‍ താരമെന്ന നിലയില്‍ ടീമിലെ നായകനെയും മറ്റു താരങ്ങള്‍ക്കും വേണ്ട ഉപദേശവും സഹായവും നല്‍കുക എന്നത് തന്റെ ചുമതലയാണെന്നും ഗെയില്‍ പറഞ്ഞു.