സമ്മര്‍ദ്ദ മത്സരത്തെ താന്‍ ആവേശത്തോടെ കാത്തിരിക്കുന്നു

Sayooj

ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ സമ്മര്‍ദ്ദ മത്സരത്തെ താന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ അതും ഒരു ലോകകപ്പ് മത്സരം, അതിന്റെ ആവേശം ഏറെയാണ്, ചൊവ്വാഴ്ചയെ താന്‍ അതീവ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ലാംഗര്‍ പറഞ്ഞു. ഇപ്പോള്‍ ആ മത്സരത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു. മത്സരത്തിന്റെ ഫലമെന്തായാലും അത് മത്സരം കഴിഞ്ഞ് അവലോകനം ചെയ്യും പക്ഷേ ഇപ്പോള്‍ താന്‍ ഏറെ ആവേശത്തോടെയാണ് ഈ മത്സരത്തെ കാത്തിരിക്കുന്നതെന്ന് ലാംഗര്‍ പറഞ്ഞു.

ഇതൊരു സമ്മര്‍ദ്ദ മത്സരമാണ്, ഇതേ സമ്മര്‍ദ്ദം സെമി ഫൈനലിലും ഉണ്ടാകും. അതിനാല്‍ തന്നെ ഇരു ടീമുകളും ഈ മത്സരത്തെ സ്വാഗതം ചെയ്യേണ്ടതാണ്. ഈ മത്സരത്തെ അതിജീവിക്കുക എന്നത് ലോകകപ്പ് നേടുവാന്‍ ഏറെ നിര്‍ണ്ണായകമാണ്. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ് നിലവില്‍ നില്‍ക്കുന്നത്, അതിന്റെ മാനസിക ആനുകൂല്യം ടീമിനുണ്ടെന്നും ലാംഗര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഇനി ഇംഗ്ലണ്ട്, ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയാണ് മത്സരം. സെമിയില്‍ കടക്കുവാന്‍ മികച്ച ക്രിക്കറ്റ് തന്നെ ടീം കളിക്കണമെന്നും അതിന് തയ്യാറാണെന്നും ഓസീസ് കോച്ച് പറഞ്ഞു.