ബുമ്രയുടെ ഓവറുകൾ സിറാജിനും ഷമിക്കും കാര്യങ്ങൾ എളുപ്പമാക്കുന്നു എന്ന് അക്തർ

ഇന്ത്യ അവരുടെ പേസർമാരെ ആഘോഷിക്കേണ്ട സമയം ആയി എന്ന് പാകിസ്താൻ മുൻ പേസർ ഷോയിബ് അക്തർ. ശ്രീലങ്കയ്‌ക്കെതിരായ 302 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഇന്ത്യൻ ബൗളർമാരെ കുറിച്ച് സംസാരിക്കുക ആയിരുന്നു അക്തർ. ഇന്ത്യൻ പേസ് അറ്റാക്കിനെ തടയുക അസാധ്യമാണെന്ന് അക്തർ പറഞ്ഞു.

“ഇന്ത്യ ഒരു ദയ ഇല്ലാത്ത ടീമായി മാറുകയാണ്. അവരുടെ ബൗളിംഗ് ആക്രമണം തടയുക അസാധ്യമാണ്. ഇന്ത്യ അവരുടെ ഫാസ്റ്റ് ബൗളർമാരെ ആഘോഷിക്കാൻ തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. കാരണം ഇന്ന് വാങ്കഡെയിലെ ഓരോ പന്തിലും ആവേശം ഉണ്ടായിരുന്നു.” അക്തർ പറഞ്ഞു.

“മുഹമ്മദ് ഷമിയെ ഓർത്ത് വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്. അദ്ദേഹത്തിന്റെ താളം തിരിച്ചെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടി. സിറാജും മികച്ച ഫോമിലാണ്. ബുംറ മാരകമാണ്. മറ്റ് രണ്ട് പേരെയും സ്വാതന്ത്ര്യത്തോടെ ബൗൾ ചെയ്യാൻ അനുവദിച്ചത് അദ്ദേഹമാണ്” അക്തർ പറഞ്ഞു.

“അവസാനം വരെ ഈ മൂന്ന് പേസർമാരും ഫിറ്റായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അക്തർ പറഞ്ഞു.

“ബുമ്രയ്ക്ക് പകരക്കാരൻ ആകാൻ ഏറ്റവും അനുയോജ്യൻ ഷമി” – സച്ചിൻ

ഈ ലോകകപ്പിൽ ബുമ്രക്ക് പകരക്കാരൻ ആവാൻ ഏറ്റവും അനുയോജ്യൻ മൊഹമ്മദ് ഷമി തന്നെ ആണ് എന്ന് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ. ബുംറ ഇല്ലാത്തത് ടീമിന് വലിയ നഷ്ടമാണ്, ഒരു ടീമിന് എപ്പോഴും ഒരു സ്‌ട്രൈക്ക് ബൗളറെ ആവശ്യമായിരുന്നു. ബാറ്റർമ്മാറ് ആക്രമിച്ച് വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ഒരു താരം. അതായിരുന്നു ബുമ്ര. സച്ചി‌‌ൻ പറഞ്ഞു.

ഈ മികവൊക്കെ ഷമിയിലും ഉണ്ട് അത് അദ്ദേഹം മുമ്പ് തെളിയിച്ചിട്ടുണ്ട്., ഷമി ബുമ്രക്ക് നല്ലൊരു പകരക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു. സച്ചിൻ പറഞ്ഞു.

പേസർ അർഷദീപിനെയും സച്ചിൻ ഇന്ന് പ്രശംസിച്ചു‌‌. അർഷ്ദീപ് ഭാവി വാഗ്ദാനം ആണെന്നും അവന് കൃത്യമായ ബാലൻസ് കളിയിൽ ഉണ്ട് എന്നും സച്ചിൻ അഭിപ്രായപ്പെട്ടു‌.

“ഷമി ബുമ്രയുടെ അത്ര തന്നെ മികച്ച താരമാണ്” – നെഹ്റ

ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ നെഹ്റ തനിക്ക് ഷമിയെ ഏറെ വിശ്വാസം ആണെന്നും ഷമി ഗുജറാത്ത് ടൈറ്റൻസിന്റെ നിർണായക താരങ്ങളിൽ ഒന്നാണെന്നും പറഞ്ഞു.

“ഷമിയുടെ കാര്യം വരുമ്പോൾ, ഞാൻ അദ്ദേഹത്തെ ജസ്പ്രീത് ബുംറയ്ക്ക് തുല്യനായി കാണുന്നു. നിങ്ങൾ വൈറ്റ്-ബോൾ ക്രിക്കറ്റിൽ, ടി20യിലോ ഏകദിനത്തിലോ ആകട്ടെ, ബുംറയുടെ ഇക്കോണമി റേറ്റ് 7.5 ആയിരിക്കാം, ഷമിക്ക് 8.2, 8.5 ആവാം, പക്ഷേ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കു. ഷമി ഒരു വിക്കറ്റ് ടേക്കറാണ്, നിങ്ങൾക്ക് ഷമിയെപ്പോലെ ഒരാളും അദ്ദേഹത്തിന്റെ അനുഭവപരിചയവും ഉള്ളപ്പോൾ, നിങ്ങൾക്ക് ഇതിലും മികച്ചതൊന്നും ചോദിക്കാൻ കഴിയില്ല,” നെഹ്‌റ പറഞ്ഞു.

“10 കോടി, 12 കോടി, 14 കോടി എന്നിങ്ങനെ പോയ തരാങ്ങൾ ഉണ്ട്… എന്നാൽ ഷമി.. ഞാൻ എപ്പോഴും അവനെ വിശ്വസിച്ചു. ആളുകൾ ‘ഓ, വൈറ്റ്-ബോൾ ഫോർമാറ്റിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ റെക്കോർഡ്’ എന്ന് പറയുന്നുണ്ടാകാം. എന്ന ടി20 ഫോർമാറ്റുകളിലെ നമ്പറുകൾ വളരെ നല്ലതാണ്. നിങ്ങൾ ഒരു കളിക്കാരനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും” നെഹ്റ പറഞ്ഞു.

“ഇന്ത്യയോട് തനിക്കുള്ള സ്നേഹവും കൂറും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല” – മുഹമ്മദ് ഷമി

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തോൽവിക്ക് ശേഷം വലിയ ഓൺലൈൻ അധിക്ഷേപത്തിന് വിധേയമായതിനെ കുറിച്ച് ഇന്ത്യയുടെ വെറ്ററൻ പേസ് ബൗളർ മുഹമ്മദ് ഷമി ആഞ്ഞടിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഷമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് വിദ്വേഷ സന്ദേശങ്ങൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും അദ്ദേഹം പാകിസ്താനിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

തന്നെ ട്രോളിയവർ യഥാർത്ഥ ആരാധകരോ യഥാർത്ഥ ഇന്ത്യക്കാരോ അല്ലെന്ന് ഷമി പറഞ്ഞു. അജ്ഞാതരായ സോഷ്യൽ മീഡിയ പ്രൊഫൈലുകളുള്ള ആളുകൾക്ക് ആരുടെയെങ്കിലും നേരെ വിരൽ ചൂണ്ടുമ്പോൾ, അവർക്ക് ഒന്നും നഷ്ടപ്പെടാനില്ലൽ എന്നും ഷമി പറഞ്ഞു. ഇന്ത്യയോടുള്ള കൂറ് ആരോടും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഷമി കൂട്ടിച്ചേർത്തു. “ഞങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയാം, ഇന്ത്യ ഞങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞങ്ങൾ പറയേണ്ടതില്ല, കാരണം ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുകയും രാജ്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്നുണ്ട്” ഷമി പറഞ്ഞു.

“അതുകൊണ്ട് തന്നെ ഇത്തരം ട്രോളുകൾക്കെതിരെ പറഞ്ഞുകൊണ്ടോ പ്രതികരിച്ചുകൊണ്ടോ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല” ഷമി പറഞ്ഞു.

Exit mobile version