മുഹമ്മദ് ഷമി ക്രിക്കറ്റിലെ ഇതിഹാസം ആണെന്ന് ബുമ്ര

Newsroom

Picsart 23 10 30 21 00 47 157
Download the Fanport app now!
Appstore Badge
Google Play Badge 1

മുഹമ്മദ് ഷമി ക്രിക്കറ്റിലെ ഇതിഹാസം ആണെന്ന് പറഞ്ഞ് സ്റ്റാർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ലോകകപ്പിൽ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടിയ ഷമിയെ കുറിച്ച് സംസാരിക്കുക ആയിരുന്നു ബുമ്ര. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഷമിയും ബുമ്രയും ചേർന്ന് 7 വിക്കറ്റുകളോളം വീഴ്ത്തിയിരുന്നു‌.

ഷമി 23 10 30 21 01 03 868

“അദ്ദേഹം മികച്ച ബൗളർ ആണ്. കളിയിലെ ഇതിഹാസങ്ങളിൽ ഒരാളാണ്, ഷമി എപ്പോഴും ശാന്തനാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വികാരങ്ങൾ അധികം പുറത്തെടുക്കുന്നില്ല, ഒരു ടെസ്റ്റ് മാച്ച് കളിക്കുന്നതുപോലെ അദ്ദേഹം ബൗൾ ചെയ്യുകയായിരുന്നു. ഇത് കാണാൻ ശരിക്കും അതിശയകരമായിരുന്നു,” ബുംറ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

“സാധാരണയായി ഞങ്ങൾ ടെസ്റ്റ്-മാച്ച് ക്രിക്കറ്റിൽ ധാരാളം കൂട്ടുകെട്ടുകൾ പന്ത് കൊണ്ട് ഉണ്ടാക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം ബൗളിംഗ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു. അതിനാൽ തന്നെ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമിൽ ഞാൻ ശരിക്കും സന്തോഷവാനാണ്.” ബുംറ പറഞ്ഞു.