ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ ജസ്പ്രീത് ബുമ്ര ആയിരിക്കും ഗെയിം ചെയ്ഞ്ചർ എന്ന് ഇയോൻ മോർഗൻ. സ്കൈ സ്പോർട്സിനോട് സംസാരിച്ച മോർഗൻ, ഇന്ത്യയുടെ ബൗളിംഗ് ഇപ്പോൾ ശക്തമാണെന്ന് അഭിപ്രായപ്പെട്ടു. കളിയുടെ വിവിധ ഘട്ടങ്ങളിൽ സമ്മർദ്ദം ചെലുത്താനും വിക്കറ്റ് വീഴ്ത്താനും ബുമ്രക്ക് അറിയാമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ പറഞ്ഞു.
“ജസ്പ്രീത് ബുംറയെ കൃത്യസമയത്ത് തിരികെ കൊണ്ടുവന്നതിനാൽ ഇന്ത്യൻ ബൗളിംഗ് കൂടുതൽ ശക്തം ആയെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഒരു ഗെയിം ചേഞ്ചർ ആണ്, അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റുകൾ നേടി, സമ്മർദ്ദം സൃഷ്ടിക്കുക, വിവിധ ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തുക എന്നതൊക്കെ ബുമ്ര അനായാസം ചെയ്യുന്നു.” മോർഗൻ പറഞ്ഞു.
“ഇന്ന് ഇരുടീമുകളിലും ബുമ്രാ ആയിരിക്കുൻ ഗെയിം ചേഞ്ചർ എന്ന് ഞാൻ കരുതുന്നു, പാകിസ്ഥാന്റെ ബൗളിംഗ് നിരയേക്കാൾ മെച്ചമാണ് ഇന്ത്യയുടേത്. ജഡേജ, കുൽദീപ്, ഷാർദുൽ താക്കൂർ എന്നിവരും ഒപ്പം, ഹാർദിക് പാണ്ഡ്യയും ഇപ്പോൾ നന്നായി ബൗൾ ചെയ്യുന്നു ”മോർഗൻ പറഞ്ഞു.