Picsart 23 10 30 12 56 35 482

ഹാർദിക് പരിക്ക് മാറി എത്തുന്നു, മുംബൈയിൽ ടീമിനൊപ്പം ചേരും

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് മാറി എത്തുന്നു. താരം അടുത്ത മത്സരത്തിനുമ്പ് ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേരും. മുംബൈയിൽ വെച്ച് ശ്രീലങ്കയെ ആണ് ഇന്ത്യ അടുത്ത മത്സരത്തിൽ നേരിടുന്നത്. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ഹാർദിക് കളിക്കില്ല എങ്കിലും ടീമിനൊപ്പം പരിശീലനം നടത്തും. സെമി ഫൈനൽ മത്സരം മുതൽ ഹാർദിക് വീണ്ടും കളിക്കാൻ ആണ് സാധ്യതകൾ കാണുന്നത്.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഹാർദിക് പരിശീലനം പുനരാരംഭിച്ചിരുന്നു. അടുത്ത മൂന്ന് മത്സരങ്ങൾ കൂടി ഹാർദികിന് നഷ്ടമാകും. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലന്റ്സ് എന്നീ ടീമുകൾക്ക് എതിരായ മത്സരമാകും നഷ്ടമാകുക. ഇന്ത്യ അവസാന രണ്ടു മത്സരങ്ങളിലെ പോലെ അഞ്ചു ബൗളർമാരുമായി തുടരാൻ ആണ് സാധ്യത.
ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഏറ്റ പരിക്ക് ആണ് താരത്തിന് തിരിച്ചടി ആയത്.

Exit mobile version