Shakibchandika

ബൗളിംഗ് കോച്ചുമാരുടെ കരാര്‍ പുതുക്കില്ലെന്ന് സൂചന, ബംഗ്ലാദേശ് കോച്ചിംഗ് സംഘത്തിൽ വലിയ മാറ്റം

ലോകകപ്പ് 2023ലെ മോശം പ്രകടനത്തിന്റെ ഭാഗമായി ബംഗ്ലാദേശ് കോച്ചിംഗ് സംഘത്തിൽ വലിയ മാറ്റങ്ങള്‍ വരുമെന്ന് സൂചന. ബൗളിംഗ് കോച്ചുമാരായ അലന്‍ ഡൊണാള്‍ഡിന്റെയും രംഗന ഹെരാത്തിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് ലഭിയ്ക്കുന്ന വിവരം.

അതേ സമയം മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേയും സഹ പരിശീലകന്‍ നിക് പോത്താസിനും കരാര്‍ തുടരുവാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ഇരുവരും ലോകകപ്പിന് ഏതാനും മാസം മുമ്പ് മാത്രം ടീമിനൊപ്പം ചേര്‍ന്നുവെന്നതിനാലാണ് ഈ ഒരു നീക്കം.

എന്നാൽ ഭാവിയിൽ മികച്ച പ്രകടനം ബംഗ്ലാദേശിൽ നിന്ന് വരുന്നില്ലെങ്കില്‍ ഇരുവരുടെയും സ്ഥാനം നഷ്ടമായേക്കുമെന്നാണ് അറിയുന്നത്. ഫീൽഡിംഗ് കോച്ച് ഷെയിന്‍ മക്ഡര്‍മട്ടും പുറത്തേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന വിവരം.

 

Exit mobile version