ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യമാണ് മഴ മൂലം കളി തടസ്സപ്പെടുന്നതെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു. 27/2 എന്ന നിലയിലെത്തിയ ടീമിന്റെ രക്ഷയ്ക്കെത്തിയത് മഴയാണെന്ന് പറയാമെങ്കിലും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി തന്റെ ടീം മത്സരം ആഗ്രഹിച്ചിരുന്നുവെന്നും ജയിച്ച് പോയിന്റ് നേടുകയായിരുന്നു ആഗ്രഹമെന്നും പറഞ്ഞു.
ഇരു ടീമുകളും മത്സരത്തില്‍ നിന്നൊരു ഫലം ആഗ്രഹിച്ചിരുന്നുവെന്നും ഇത്തരം ദിവസങ്ങളില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു തുടക്കമാണ് ടീം ആഗ്രഹിച്ചതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഫാഫ് പറഞ്ഞു. അവരുടെ സ്ട്രൈക്ക് ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടുവാനായി എന്നത് ശ്രദ്ധേയമായ കാര്യമാണ്. പൊതുവേ മഴ ബാധിക്കുന്ന കളിയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് കാര്യങ്ങള്‍ അനുകൂലമാകുന്നത്. എന്നാല്‍ 30-35 ഓവര്‍ മത്സരമാണെങ്കില്‍ ബൗളിംഗ് ടീമിനു സ്കോര്‍ പ്രതിരോധിക്കുവാനാകുന്നതാണെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.