ഇന്ത്യയിൽ ലഭിച്ച സ്വീകരണവും സ്നേഹവും കണ്ട് മനസ്സു നിറഞ്ഞു എന്ന് ബാബർ അസം

Newsroom

പാകിസ്താന് ഇന്ത്യയിൽ ലഭിച്ച സ്വീകരണം കണ്ട് ഞെട്ടിയെന്ന് നായകൻ ബാബർ അസം. തനിക്കും സഹതാരങ്ങൾക്കും ഇന്ത്യയിൽ ലഭിച്ച സ്‌നേഹത്തിലും പിന്തുണയിലും മനസ്സു നിറഞ്ഞെന്നും ബാബർ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനായി പാകിസ്താൻ ടീം ഇന്നലെ രാത്രി ഇന്ത്യയിൽ എത്തിയിരുന്നു.

ബാബർ 23 09 28 00 48 06 140

വിമാനത്താവളത്തിൽ കനത്ത സുരക്ഷയ്‌ക്ക് നടുവിലാണ് ബാബറും കൂട്ടരും ഹൈദരാബാദിലെത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ താരങ്ങളെ കണ്ടതോടെ ക്രിക്കറ്റ് ആരാധകർ ബാബറിന്റെ ഉൾപ്പെടുള്ള പേരുകൾ ചാന്റ് ചെയ്തിരുന്നു. തനിക്ക് കിട്ടിയ സ്നേഹത്തിൽ ബാബർ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

“ഇവിടെ ഹൈദരാബാദിലെ സ്നേഹവും പിന്തുണയും കൊണ്ട് മനസ്സുനിറഞ്ഞു.” ബാബർ ഇൻസ്റ്റയിൽ കുറിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കിട്ടിയ ഊഷ്മളമായ സ്വീകരണത്തിന് ഷഹീൻ ഷായും ഇന്ത്യക്കാരോട് നന്ദി പറഞ്ഞു.