ഓസ്ട്രേലിയക്ക് മുന്നിലും പാകിസ്താൻ വീണു!!

Newsroom

Picsart 23 10 20 22 02 04 688
Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്താന് ലോകകപ്പിൽ വീണ്ടും പരാജയം. ഇന്ന് ഓസ്ട്രേലിയ 62 റൺസിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്‌. ഓസ്ട്രേലിയ ഉയർത്തിയ 368 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താന് 305 റൺസ് എടുക്കാനെ ആയുള്ളൂ. ഓസ്ട്രേലിയക്ക് ഈ വിജയം ഊർജ്ജം നൽകുമ്പോൾ പാകിസ്താന് ഇത് അവരുടെ സെമി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്.

ഓസ്ട്രേലിയ 23 10 20 22 02 43 063

ഇന്ന് മികച്ച തുടക്കം ആണ് പാകിസ്താന് ഓപ്പണർമാർ നൽകിയത്‌. 134 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവർ നേടി. ഷഫീഖ് 64 റൺസും ഇമാം 70 റൺസും എടുത്തു. പക്ഷെ അതിനു ശേഷം വന്നവർ ആരും വലിയ സ്കോർ നേടിയില്ല. റിസുവാൻ 46 റൺസ് എടുത്തു എങ്കിലും ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകൾ വീണത് അവരുടെ ചെയ്സിനെ ബാധിച്ചു.

ആഡം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയക്ക് ആയി ബൗളു കൊണ്ട് തിളങ്ങി. സ്റ്റോയിനിസ്, കമ്മിൻസ് എന്നിവർ 2 വിക്കറ്റും നേടി. ഹേസില്വുഡ്,,സ്റ്റാർക് എന്നിവർ ഒരോ വിക്കറ്റും നേടി.

Picsart 23 10 20 22 02 22 225

ഇന്ന് ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും ടോപ് ഓര്‍ഡറിൽ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 259 റൺസാണ് നേടിയത്.

108 പന്തിൽ 121 റൺസ് നേടിയ മാര്‍ഷ് ആദ്യം പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന്‍ അഫ്രീദി ആണ് നേടിയത്. സ്മിത്തിനും വലിയ തോതിൽ റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തിൽ 163 റൺസ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാക്കിസ്ഥാന് വേണ്ടി  ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ 400 റൺസെന്ന സ്വപ്നങ്ങള്‍ക്ക് തടയിടുകയായിരുന്നു.