ലോകകപ്പ് തുടക്കം നിറംമങ്ങി, കളി കാണാൻ സ്റ്റേഡിയത്തിൽ ആളില്ല

Newsroom

ഇന്ന് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് മാമാങ്കത്തിന് തുടക്കമായി. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിന്റെ ആവർത്തനമായ ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടം ആയിരുന്നു ഇന്ന്. ഒരുക്കങ്ങൾ എല്ലാം ഗംഭീരമായിരുന്നു എങ്കിലും ഇന്നത്തെ മത്സരത്തിന് ഗ്യാലറി ഒഴിഞ്ഞ് കിടക്കുകയാണ്. മത്സരം ആരംഭിക്കുമ്പോൾ ആയിരത്തോളം ആൾക്കാർ മാത്രമെ ഗ്യാലറിയിൽ ഉണ്ടായിരുന്നുള്ളൂ. ഒരു ലക്ഷത്തിനു മേലെ കപ്പാസിറ്റിയുള്ള സ്റ്റേഡിയം ആയ അഹമ്മദബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.

ലോകകപ്പ് 23 10 05 15 18 03 255

ഇന്ത്യയുടെ മത്സരം അല്ലാത്തതിനാൽ ഗ്യാലറി നിറയില്ല എന്ന് ഉറപ്പായിരുന്നു എങ്കിലും അത്യാവശ്യം ആൾക്കാർ ഉദ്ഘാടന മത്സരത്തിന് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംഘാടകർക്ക് പൂർണ്ണ നിരാശയാണ് ലഭിച്ചത്. 50 ഓവർ ക്രിക്കറ്റിന്റെ ജനപ്രീതി കുറയുന്നത് ആകും ഈ ആളെണ്ണ കുറയാനുള്ള പ്രധാന കാരണം. മത്സരം പുരോഗമിക്കുമ്പോൾ സ്റ്റേഡിയത്തിലേക്ക് ഇനിയും ആൾക്കാർ എത്തും എങ്കിലും തൃപ്തികരമായ ഒരു അറ്റൻഡൻസ് ഇന്ന് ഉണ്ടാവാൻ സാധ്യതയില്ല.

ഈ ലോകകപ്പിന്റെ ഗ്യാലറിയിലെ വിജയം ഇന്ത്യയുടെ മത്സരങ്ങൾ അപേക്ഷിച്ചു മാത്രമാകും എന്ന സൂചനയാണ് ഇത് നൽകുന്നത്.