ഇംഗ്ലണ്ട് ആർച്ചറിനെ ലോകകപ്പിനായി പരിഗണിക്കുക പ്പൊലും ചെയ്യരുത് എന്ന് ഹാർമിസൺ

Newsroom

Picsart 23 09 08 10 37 29 834
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു റിസർവ് താരനായി പോലും ഇംഗ്ലണ്ട് ലോകകപ്പിനായി ജോഫ്ര ആർച്ചറെ പരിഗണിക്കരുത് എന്ന് മുൻ പേസർ സ്റ്റീവ് ഹാർമിസൺ. ആർച്ചറിന് സമയം കൊടുക്കണം എന്നും ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിലേക്ക് താരത്തെ ഉൾപ്പെടുത്തുന്നത് ആർച്ചറിന്റെ ഭാവിക്ക് തന്നെയാകും പ്രശ്നമാവുക എന്നും ഹാർമിസൺ പറഞ്ഞു ഇംഗ്ലണ്ടിന്റെ അവസാന 136 മത്സരങ്ങളിൽ 27 എണ്ണം മാത്രമേ ആർച്ചർ കളിച്ചിട്ടുള്ളൂ.

ആർച്ചർ 23 09 08 10 36 50 088

ഇംഗ്ലണ്ടിന്റെ 15 അംഗ താൽക്കാലിക ലോകകപ്പ് ടീമിലേക്ക് ആർച്ചറിനെ തിരഞ്ഞെടുത്തിട്ടിമില്ല. എങ്കിലും ആർക്കെങ്കിലും പരിക്ക് പറ്റിയാൽ ആർച്ചറിനെ പരിഗണിക്കും എന്ന് സെലക്ടർമാർ സൂചിപ്പിച്ചിരുന്നു. ലോകകപ്പിൽ കളിക്കാൻ തുടങ്ങിയാൽ ആർച്ചറിന് മറ്റൊരു പുതിയ പരിക്ക് ലഭിക്കാൻ ആണ് സാധ്യത എന്ന് ഹാർമിസൺ പറയുന്നു.

“ഒരു ലോകകപ്പിലൂടെ കളിക്കളത്തിൽ തിരിച്ചെത്തുന്നത് ഇത്രയും കാലം പുറത്തിരുന്ന ഒരാൾക്ക് എളുപ്പമാകില്ല. അത് അവനോട് ചെയ്യുന്ന ന്യായമായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല” ഹാർമിസൺ പറഞ്ഞു

“ജോഫ്രയ്ക്ക് ക്രിക്കറ്റിലേക്ക് ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, അത് ഇംഗ്ലണ്ട് ദേശീയ ടീമിലൂടെ അല്ല. അദ്ദേഹത്തിന് ഒരു ഇടവേള നൽകി ക്രിക്കറ്റിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹമില്ലാതെ തന്നെ ഇംഗ്ലണ്ടിന് ഈ ലോകകപ്പ് നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ഹാർമിസൺ കൂട്ടിച്ചേർത്തു