അവസാന ഓവറിലെ ഡിപ്ലെക്റ്റഡ് ഫോര്‍, താന്‍ വില്യംസണിനോട് മാപ്പ് പറഞ്ഞു

Sports Correspondent

ഇംഗ്ലണ്ടിന് തെറ്റായാണ് ആറ് റണ്‍സ് നല്‍കിയതെന്നും ശരിക്കും നല്‍കേണ്ടത് അഞ്ച് റണ്‍സായിരുന്നുവെന്നും ക്രിക്കറ്റ് ലോകത്ത് വിവാദം കത്തിപ്പുകയുമ്പോളും താന്‍ മത്സര ശേഷം കെയിന്‍ വില്യംസണിനോട് ആ സംഭവത്തിന് മാപ്പ് പറഞ്ഞുവെന്ന് പറഞ്ഞ് ബെന്‍ സ്റ്റോക്സ്. ജോസ് ബട്‍ലറുമായുള്ള കൂട്ടുകെട്ടും അവസാന ഓവറിലെ ഈ ഭാഗ്യത്തിന്റെ തുണയും ഇംഗ്ലണ്ടിന് കിരീടം സ്വന്തമാക്കുവാനുള്ള നിര്‍ണ്ണായക കാര്യങ്ങളായെന്നാണ് ബെന്‍ സ്റ്റോക്സ് പറയുന്നത്. 86/4 എന്ന നിലയില്‍ നിന്ന് സ്റ്റോക്സുമായുള്ള കൂട്ടുകെട്ട് റണ്‍റേറ്റ് അധികം ഉയര്‍ന്നില്ലെന്ന് ഉറപ്പ് വുത്തുവാന്‍ സഹായിച്ചുവെന്ന് സ്റ്റോക്സ് പറഞ്ഞു.

തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും സന്തോഷം കൊണ്ട് മതി മറക്കുകയാണെന്നുമാണ് ബെന്‍ സ്റ്റോക്സ് മാന്‍ ഓഹ് ദി മാച്ച് പുരസ്കാരം നേടുമ്പോള്‍ പറഞ്ഞത്. നാല് വര്‍ഷത്തെ ടീമിന്റെ കഠിനാധ്വാനം ഫലം കണ്ട നിമിഷമാണിതെന്ന് സ്റ്റോക്സ് പറഞ്ഞു. അതിന്റെ പൂര്‍ണ്ണത ഇത്തരം ഒരു അവിശ്വസനീയമായ മത്സരത്തിലൂടെയായി എന്നത് ഏറെ ആനന്ദം നല്‍കുന്നുവെന്നും സ്റ്റോക്സ് പറഞ്ഞു.