ആഞ്ചലോ മാത്യൂസ് ശ്രീലങ്കയുടെ ലോകകപ്പ് ടീമിൽ

Newsroom

2023ലെ ഏകദിന ലോകകപ്പിൽ ബാക്കി മത്സരങ്ങൾക്ക് ആയി ആഞ്ചലോ മാത്യൂസ് ശ്രീലങ്ക ടീമിനൊപ്പം ചേരും. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ പേസർ മതീശ പതിരണയ്ക്ക് പകരമാണ് മാത്യൂസിനെ ശ്രീലങ്ക ടീമിലേക്ക് ഉൾപ്പെടുത്തിയത്. അടുത്ത മത്സരം മുതൽ ശ്രീലങ്ക ടീമിൽ താരം ഉണ്ടാകും.

ശ്രീലങ്ക 23 10 24 16 50 20 132

പതിരാനയ്ക്ക് പകരം വെറ്ററൻ പേസർ ദുഷ്മന്ത ചമീരയെ ടീമിൽ ഉൾപ്പെടുത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഏഞ്ചലോ മാത്യൂസിനെ ടീമിൽ ഉൾപ്പെടുത്താൻ അവർ തീരുമാനിക്കുകയായിരുന്നു. ഒക്‌ടോബർ 26 വ്യാഴാഴ്ച ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ പ്ലെയിംഗ് ഇലവനിൽ ഇടം കണ്ടെത്തിയേക്കാം. മാത്യൂസ് ഇതിനു മുമ്പ് മൂന്ന് ലോകകപ്പിൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്.