പാകിസ്ഥാൻ ക്രിക്കറ്റിന്റെ സിസ്റ്റത്തിൽ അല്ല ക്യാപ്റ്റൻ ബാബർ അസം ആണ് പ്രശ്നം എന്ന് മുൻ പാകിസ്ഥാൻ ബൗളർ മുഹമ്മദ് ആമിർ. ബാബർ അസമിന്റെ ചിന്താഗതി ആണ് പ്രശ്നം. അദ്ദേഹം പരാജയം അംഗീകരിക്കുകയാണ്. അമീർ പറഞ്ഞു.
“ആകെ അഞ്ചാാറ് പേർക്കാണ് പാകിസ്ഥാൻ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ബാബറും അവരിലൊരാളാണ്, 1992ൽ ഇമ്രാൻ ഖാന്റെ കീഴിൽ ഞങ്ങൾ ലോകകപ്പ് നേടി, അന്നും ഇതേ സിസ്റ്റമായിരുന്നു. 2009-ലെ ടി20 ലോകകപ്പും ഇതേ സംവിധാനത്തിലൂടെയാണ് ഞങ്ങൾ നേടിയത്, 2017-ലെ ചാമ്പ്യൻസ് ട്രോഫിയും അതേ സമ്പ്രദായത്തിന് കീഴിലാണ് ഞങ്ങൾ നേടിയത്,” ആമിർ പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി ബാബർ ക്യാപ്റ്റനാണ്. അവൻ സ്വയം കെട്ടിപ്പെടുത്ത ടീമാണിത്. ക്യാപ്റ്റന്റെ ചിന്താഗതി മാറാത്തിടത്തോളം, സിസ്റ്റത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ആദ്യ മത്സരത്തിന് ശേഷം ഫഖറിനെ ബെഞ്ചിലിരുത്തിയത് ആണോ ക്യാപ്റ്റൻസി അമീർ ചോദിക്കുന്നു.
“ധോണി ഇന്ത്യയുടെ ക്രിക്കറ്റിനെ മാറ്റിമറിച്ചുവെന്ന് ഞങ്ങൾ പറയുന്നു, പക്ഷേ അദ്ദേഹം ഒരിക്കലും സിസ്റ്റത്തെ മാറ്റിയില്ല. ജഡേജയ്ക്കും അശ്വിനും എത്രനാൾ അവസരം നൽകുമെന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണെന്നാണ് ഇപ്പോൾ നമ്മൾ പറയുന്നത്. എംഎസ് ധോണിയാണ് അവർക്ക് ടീമിനെ നൽകിയത്” അമീർ പറഞ്ഞു.