ഇന്ന് ഇന്ത്യക്ക് എതിരെ നല്ല തുടക്കം കിട്ടിയിട്ട് മുതലാക്കാൻ ആയില്ല എന്ന് ബാബർ അസം. ഇന്ന് നല്ല തുടക്കമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ഞാനും റിസുവാനും നല്ല ഒരു കൂട്ടുകെട്ടിൽ ആയിരുന്നു. 280 അല്ലെങ്കിൽ 290നു മുകളിൽ നേടാൻ ആകുമെന്ന് ഞങ്ങൾ കരുതി. പക്ഷെ പെട്ടന്നായിരുന്നു ടീം തകർന്നത്. ബാബർ അസം പറഞ്ഞു.

ഇന്ന് 155/2 എന്ന നിലയിൽ നിന്ന് ആണ് പാകിസ്താൻ 191ൽ ഓളൗട്ട് ആയത്. ഇന്നത്തെ ടോട്ടൽ നമ്മുക്ക് മികച്ചതായിരുന്നില്ല. നന്നായി തുടങ്ങി എങ്കിലും നന്നായി അവസാനിപ്പിക്കാൻ ഞങ്ങൾക്ക് ആയില്ല എന്ന് ബാബർ പറഞ്ഞു.
ബൗളിംഗിന് ഇറങ്ങിയപ്പോൾ ന്യൂബോളിൽ ഞങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ ആയില്ല എന്നും അദ്ദേഹം പറഞ്ഞു. രോഹിത് ഭായിയുടെ മികച്ച ഇന്നിംഗ്സ് കൂടെ ആയതോടെ പരാജയം ഉറപ്പായി എന്നും ബാബർ പറഞ്ഞു.














