1983ൽ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുമ്പോൾ ഇന്ത്യൻ ടീം ഒരിക്കലും ലോകകപ്പ് ജയിക്കുമെന്ന് കരുതിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ശ്രീകാന്ത്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന് സ്വന്തം ടീമിലുള്ള വിശ്വാസം ആണ് ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടികൊടുത്തതെന്നും ശ്രീകാന്ത് പറഞ്ഞു. ഫൈനലിൽ വെസ്റ്റ്ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റിനു മാറ്റം വന്നതിനും ശ്രീകാന്ത് പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പിന് പിന്നിൽ കപിൽ ദേവിന്റെ പ്രകടനം ഉണ്ടായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യ മത്സരത്തിൽ വെസ്റ്റ്ഇൻഡീസിനെ തോൽപിച്ചതോടെ താരങ്ങൾക്ക് ആത്മവിശ്വാസം വന്നെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. സിംബാബ്വെക്കെതിരെ കപിൽ നേടിയ 175റൺസിന്റെ ഇന്നിങ്സിനെയും ശ്രീകാന്ത് പ്രശംസിച്ചു. 17 റൺസിന് 5 വിക്കറ്റ് നഷ്ട്ടപെട്ട ഘട്ടത്തിലാണ് കപിലിന്റെ വിരോചിത ഇന്നിംഗ്സ് പിറന്നത്.
ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ന്യൂ യോർക്കിലേക്ക് പോവുന്നതിനു മുൻപുള്ള ഒരു ഇടവേള ആയിട്ടാണ് ഇംഗ്ലണ്ടിലെ ലോകകപ്പ് താൻ കരുതിയതെന്നും ശ്രീകാന്ത് പറഞ്ഞു. ഇതിനുള്ള കാരണം മുൻപ് നടന്ന രണ്ടു ലോകകപ്പിലും കൂടി ഇന്ത്യൻ ഈസ്റ്റ് ആഫ്രിക്കക്കെതിരായ ഒരു മത്സരം മാത്രമാണ് ജയിച്ചതെന്നും ടെസ്റ്റ് പദവി പോലും ഇല്ലാത്ത ശ്രീലങ്കയോട് ഇന്ത്യ തൊട്ടിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.