“ഡി റോസിയോട് റോമ കാണിച്ചത് നന്ദികേട് “

- Advertisement -

റോമയുടെ സൂപ്പർ താരം ഡാനിയേലെ ഡി റോസ്സിയോട് ക്ലബ് കാണിച്ചത് നന്ദികേടാണെന്നു ഇറ്റാലിയൻ ഇതിഹാസ താരം പിർലോ. ഡി റോസിക്ക് ഒരു വർഷത്തെ കൂടെ കരാർ റോമ നൽകണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദത്തിലേറെ റോമയ്ക്ക് വേണ്ടി കളിച്ച ഡി റോസ്സിക്ക് അദ്ദേഹമർഹിക്കുന്ന വിടവാങ്ങൽ നല്കാൻ റോമയ്ക്ക് സാധിച്ചിട്ടില്ല. ഈ സീസൺ സീരി എയിലെ അവസാനമത്സരത്തിൽ പാർമയ്‌ക്കെതിരെ കളിച്ചതിനു ശേഷമാണ് ഡി റോസ്സി വിടവാങ്ങിയത്.

റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ നിർബന്ധപ്രകാരമാണ് ഡി റോസ്സി വിരമിക്കുന്നതെന്ന വാർത്ത പരിശീലകൻ റാനിയേരി സ്ഥിതികരിച്ചിരുന്നു. ഇതേ തുടർന്ന് കനത്ത പ്രതിഷേധമാണ് റോമാ ആരാധകർ ഉയർത്തിയത്. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.

Advertisement