ഇന്ത്യയിൽ നടക്കാൻ പോകുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ പുറത്തിറക്കി

Newsroom

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലോഗോ ഇന്ന് പുറത്തിറക്കി. 2011-ൽ ഇന്ത്യ വിജയിച്ചതിന്റെ 12-ാം വാർഷിക ദിനത്തിൽ ആണ് ഇന്ത്യ ആതിഥ്യം വഹിക്കാൻ പോകുന്ന 2023 ലോകകപ്പിന്റെ ലോഗോ ഐ സി സി പുറത്ത് ഇറക്കിയത്. 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ആകെ 48 മത്സരങ്ങൾ ഉണ്ടാകും. ‘നവരസ’ സങ്കൽപം ഉപയോഗിച്ചാൺ. ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

“നവരസത്തിലൂടെ ക്രിക്കറ്റ് ലോകമെമ്പാടുമുള്ള ആരാധകർക്ക് നൽകുന്ന എല്ലാ വികാരവും പ്രതിനിധീകരിച്ച് കൊണ്ട് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ബ്രാൻഡ് പ്രകാശിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എക്കാലത്തെയും വലിയ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിക്കുന്നതിനായി ഞങ്ങൾക്ക് മുന്നിൽ ആവേശകരമായ ആറ് മാസമാണ് മുന്നിലുള്ളത്.” പ്രകാശന ചടങ്ങിൽ ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാർഡിസ് പറഞ്ഞു: