നൂറാം വിക്കറ്റും ക്യാപ്റ്റന്റേത്, ഇന്ത്യൻ റെക്കോർഡുമായി ബുമ്ര

ലോകകപ്പിൽ വീണ്ടും തകർപ്പൻ പ്രകടനവുമായി ജസ്പ്രീത് ബുമ്ര. ശ്രീലങ്കൻ നായകൻ കരുണരത്നെയുടെ വിക്കറ്റ് വീഴ്ത്തി ഏകദിനത്തിൽ 100 വിക്കറ്റുകൾ എന്ന നേട്ടം ബുമ്ര സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന വേഗമേറിയ രണ്ടാമത്തെ താരമായി മാറി ബുമ്ര.

56 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റെടുത്ത ഷമിയാണ് ഈ നേട്ടം വേഗത്തിൽ സ്വന്തമാക്കിയ ഇന്ത്യൻ ബൗളർ. 57* മത്സരങ്ങളിൽ നിന്നാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. 59 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയ ഇർഫാൻ പത്താനാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇതിൽ കൗതുകകരമായ കാര്യം ജസ്പ്രീത് ബുമ്രയുടെ ആദ്യ വിക്കറ്റും ഒരു ക്യാപ്റ്റന്റേതായിരുന്നു. ആസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത് ആയിരുന്നു ബുമ്രയുടെ ആദ്യ ഇര. നൂറാം വിക്കറ്റായി ക്യാപ്റ്റനെ വീഴ്ത്തിയ ശേഷം കുശാൽ പെരേരയുടെ വിക്കറ്റും ബുമ്ര വീഴ്ത്തി.

Previous articleവനിതാ ലോകകപ്പിലും ഉടൻ 32 ടീമുകൾ
Next articleമൊറാട്ടയുടെ ചെൽസി കരിയറിന് അവസാനം, സ്ഥിരം കരാറിൽ അത്ലറ്റിയിൽ ചേർന്നു