ജഡേജയുടെയും പാണ്ഡ്യയുടെയും പ്രകടനത്തിൽ സംതൃപ്തനെന്ന് കോഹ്ലി

- Advertisement -

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് വമ്പൻ തിരിച്ചടി എറ്റിരുന്നു. എന്നാൽ ഇന്നലെ ന്യൂസിലന്റിനെതിരായ മത്സരത്തിലെ ഇന്ത്യൻ താരങ്ങളായ ജഡേജയുടെയും പാണ്ഡ്യയുടെയും പ്രകടനത്തിൽ സംതൃപ്തനെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. ഇന്ത്യ തുടക്കത്തിൽ തന്നെ ട്രെന്റ് ബോൾട്ടിന് മുന്നിൽ തകർന്നെങ്കിലും ജഡേജയും പാണ്ഡ്യയും മികച്ച പ്രകടനം നടത്തി ഇന്ത്യയെ രക്ഷിച്ചെന്നു താരം പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസെടുത്ത് എല്ലാവരും പുറത്തായിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 77 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടിരുന്നു. 39 നു 4 എന്ന നിലയിൽ നിന്നും 179 റൺസെന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചത് ജഡേജയുടെ മികവാണ്.

Advertisement