സച്ചിനും ഗാംഗുലിക്കും ശേഷം ലോകകപ്പിൽ ചരിത്ര നേട്ടം കൈവരിച്ച് വിരാട് കോഹ്‌ലി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറിനും സൗരവ് ഗാംഗുലിക്കും ശേഷം ലോകകപ്പിൽ 1000 റൺസ് നേടുന്ന ഇന്ത്യൻ താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ പുറത്താവാതെ വിരാട് കോഹ്‌ലി 34 റൺസ് എടുത്തിരുന്നു.  ഇന്നത്തെ 34 റൺസോടെ ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ സമ്പാദ്യം 1029 ആയി. ഇന്നത്തെ മത്സരം വിരാട് കോഹ്‌ലിയുടെ ലോകകപ്പിലെ 25മത്തെ മത്സരമായിരുന്നു ഇത്. ഇതിന് മുൻപ് വിരാട് കോഹ്ലി 2011ലെയും 2015ലെയും ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഇതോടെ കോഹ്‌ലി രണ്ടാം സ്ഥാനത്ത് എത്തി. 1006 റൺസ് ലോകകപ്പിൽ നേടിയ സൗരവ് ഗാംഗുലിയെയും വിരാട് കോഹ്‌ലി ഇന്നത്തെ പ്രകടനത്തോടെ മറികടന്നു.  2278 റൺസ് ലോകകപ്പിൽ നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. ഈ ലോകകപ്പിൽ 5 അർദ്ധ സെഞ്ചുറികൾ അടക്കം 441 റൺസ് വിരാട് കോഹ്‌ലി നേടിയിട്ടുണ്ട്.