ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിന്റെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, രാംപോൾ ടീമിൽ, ബ്രെത്വൈറ്റ് ഇല്ല

20210909 232743

നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ പൊള്ളാർഡ് ആയിരിക്കും നയിക്കുക. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിനെ നാലു സിക്സറുകൾ പറത്തി ഹീറോ ആയ ബ്രെത്വൈറ്റിന് ടീമിൽ ഇടം കിട്ടിയില്ല. എന്നാൽ 36കാരനായ രവി രാംപോൾ തിരികെ ടീമിൽ എത്തി. കരീബിയൻ പ്രീമിയർ ലീഗിൽ തിളങ്ങിയ റോസ്റ്റൻ ചെയ്സ് ആദ്യമായി വെസ്റ്റിൻഡീസ് സ്ക്വാഡിൽ എത്തി.

അഞ്ച് വർഷം മുമ്പ് ഫൈനലിൽ തോൽപ്പിച്ച ഇംഗ്ലണ്ടിനെതിരെ കളിച്ച് കൊണ്ടാണ് വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ആരംഭിക്കുക. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, രണ്ട് യോഗ്യതാ മത്സരങ്ങൾ കളിച്ച് വരുന്ന ടീമുകൾ എന്നിവർ വെസ്റ്റിൻഡീസിനൊപ്പം ഗ്രൂപ്പിൽ ഉണ്ടാകും.

Squad: Kieron Pollard (Captain), Nicholas Pooran (Vice Captain), Fabian Allen, Dwayne Bravo, Roston Chase, Andre Fletcher, Chris Gayle, Shimron Hetmyer, Evin Lewis, Obed McCoy, Lendl Simmons, Ravi Rampaul, Andre Russell, Oshane Thomas, Hayden Walsh jr

Reserves: Darren Bravo, Sheldon Cottrell, Jason Holder, Akeal Hosein

Previous articleഅഫ്ഗാൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു
Next articleചരിത്രമോർക്കുന്ന ചിത്രത്തിന്റെ സ്വാധീനവുമായി ഗോകുലത്തിന്റെ എവേ ജേഴ്സി