ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാവി നാളെ അറിയാം

Photo: eurosport.com
- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പിന്റെ ഭാവി നാളെ നടക്കുന്ന ഐ.സി.സി മീറ്റിംഗിൽ തീരുമാനമാവും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയായിരുന്നു ഓസ്ട്രേലിയയിൽ വെച്ച് ലോകകപ്പ് നടക്കേണ്ടത്. എന്നാൽ കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ 2022ലാവും ഈ ലോകകപ്പ് നടക്കുക. അടുത്ത വർഷം ഇന്ത്യയിൽ വെച്ചും ടി20 ലോകകപ്പ് നടക്കുന്നുണ്ട്. നേരത്തെ തന്നെ ഓസ്ട്രേലിയയിൽ വെച്ച് ഈ വർഷം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.

ടി20 ലോകകപ്പ് മാറ്റിവെച്ചുകഴിഞ്ഞാൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമം നേരത്തെ തന്നെ ബി.സി.സി.ഐ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ യു.എ.ഇയിൽ വെച്ചാവും ഈ വർഷത്തെ ടി20 ലോകകപ്പ് നടക്കുക.

Advertisement