ഗ്രീൻവുഡിന്റെ വേതനം ഇരട്ടിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ആയി കണക്കാക്കപ്പെടുന്ന യുവതാരം ഗ്രീൻവുഡ് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ഒമ്പതു മാസം മുമ്പ് 2023വരെ ക്ലബിൽ താരം തുടരുമെന്ന് ഉറപ്പാക്കുന്ന കരാർ ഗ്രീൻവുഡ് ഒപ്പുവെച്ചിരുന്നു. ആ കരാറിലെ വേതനം ഇരട്ടിയാക്കി കൊടുക്കുന്നതാകും പുതിയ കരാർ. ഗ്രീൻവുഡിന്റെ ഗംഭീര ഫോമാണ് താരത്തിന് പുതിയ കരാർ നൽകാനുള്ള തീരുമാനത്തിൽ ക്ലബിനെ എത്തിച്ചത്.

പുതിയ കരാറോടെ 50000പൗണ്ട് ആഴ്ച വേതനമായി താരത്തിന് ലഭിക്കും 19കാരനായ ഗ്രീൻവുഡ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലെ സ്ഥിര സാന്നിദ്ധ്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ 16 ഗോളുകളും ഗ്രീൻവുഡ് നേടിയിട്ടുണ്ട്. ഇപ്പോൾ അറ്റാക്കിംഗ് 3യിലെ പ്രധാനിയാണ് ഗ്രീൻവുഡ്.