മലിംഗയെ മറികടന്ന് ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഷാക്കിബ്

shakib

ലോകകപ്പിലെ ഒന്നാം ദിനം സ്‌കോട്ട്‌ലൻഡിനെതിരായ രണ്ടാം വിക്കറ്റിലൂടെ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. മുൻ ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗയുടെ 107 വിക്കറ്റുകൾ എന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്. 84 മത്സരങ്ങൾ നിന്നായിരുന്നു മലിംഗയുടെ നേട്ടം. 34 കാരനായ ഓൾറൗണ്ടർ ഷാക്കിബ് 89 മത്സരങ്ങളിൽ നിന്ന് ആണ് 108 ടി20 വിക്കറ്റുകൾ നേടിയത്.

Previous articleഎട്ടു മിനുട്ടിൽ നാല് ഗോളുകൾ, വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്
Next articleബംഗ്ലാദേശ് ബൗളര്‍മാര്‍ കസറി, തകര്‍ന്നടിഞ്ഞ സ്കോട്‍ലാന്‍ഡിന് തുണയായി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്