ഷൊഹൈബ് മാലിക് പാകിസ്താൻ ലോകകപ്പ് ടീമിൽ

20211009 170024

പാകിസ്താൻ ലോകകപ്പ് ടീമിൽ പരിചയസമ്പന്നനായ ഷൊഹൈബ് മാലിക് തിരിച്ച് എത്തി. പരിക്കേറ്റ ഷൊഹൈബ് മസ്ദൂഖിന് പകരക്കാരനായാണ് മാലിക് ടീമിൽ എത്തിയിരിക്കുന്നത്‌. നേരത്തെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഷൊഹൈബ് മാലിക് ഉൾപ്പെട്ടിരുന്നില്ല. ഷർജീൽ ഖാനെ പകരക്കാരനായി എത്തിക്കണം എന്നാണ് ആരാധകർ ആവശ്യപ്പെട്ടിരുന്നത് എങ്കിലും സെലക്ടർമാർ പരിചയസമ്പത്തിന് മുൻ തൂക്കം നൽകുക ആയിരുന്നു‌‌.

മുമ്പ് പാകിസ്താനു വേണ്ടി നിരവധി ലോകകപ്പുകളിൽ മാലിക് കളിച്ചിട്ടുണ്ട്‌. എന്നാൽ വലിയ പ്രകടനങ്ങൾ ഒന്നും ലോകകപ്പിൽ ഇതുവരെ മാലിക് നടത്തിയിട്ടില്ല. മധ്യനിരയിൽ മാലികിന്റെ സാന്നിദ്ധ്യം സഹായകമാകും എന്ന് പാകിസ്താൻ കരുതുന്നു.

Previous articleകോർബറ്റിനെ തകർത്ത് ഡെൽഹിക്ക് രണ്ടാം വിജയം
Next articleവിവാദങ്ങൾക്ക് ഒടുവിൽ കേരള ഫുട്ബോൾ കൊമേഷ്യൽ റൈറ്റ്സ് വിറ്റു, 350 കോടിയുടെ നിക്ഷേപവും പുതിയ ലീഗും വരുമെന്ന് കെ എഫ് എ