ലഹിരു കുമരയ്ക്കും ലിറ്റൺ ദാസിനും എതിരെ നടപടി

Kumaradas

ഇന്നലെ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൈയ്യാങ്കളിയുടെ വക്കിലെത്തിയ ലഹിരു കുമര, ലിറ്റൺ ദാസ് എന്നിവര്‍ക്കെതിരെ ഐസിസിയുെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി.

മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും 1 ഡീ മെറിറ്റ് പോയിന്റുമാണ് ശ്രീലങ്കന്‍ താരത്തിനെതിരെ ചുമത്തിയതെങ്കില്‍ ലിറ്റൺ ദാസിന് ഒടുക്കേണ്ടത് 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ്.

ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമരയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ലിറ്റൺ ദാസ് അതിന് തിരിച്ച് അതേ സമീപനം എടുത്തപ്പോള്‍ താരങ്ങളെ പിടിച്ച് മാറ്റേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

Previous articleഇന്ത്യയുടേത് വലിയ തോല്‍വിയെന്നല്ല നാണംകെട്ട തോല്‍വിയെന്ന് വേണം വിശേഷിപ്പിക്കുവാന്‍ – സുനില്‍ ഗവാസ്കര്‍
Next articleകേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌ സി ഐ എസ് എൽ 2021-22 സീസണിനുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു