“ലോകകപ്പിൽ ഓപ്പൺ ചെയ്യില്ല, മൂന്നാമനായി ഇറങ്ങും” – കോഹ്ലി

Rahulkohli

ഐ പി എല്ലിൽ ആർ സി ബിയുടെ ഓപ്പണർ ആയിരുന്നു എങ്കിലും ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങില്ല എന്ന് വിരാട് കോഹ്ലി. ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിന് മുന്നെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു വിരാട് കോഹ്ലി. കെ എൽ രാഹുലും രോഹിത് ശർമ്മയും ആകും ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുക എന്നും താൻ മൂന്നാമനായി ഇറങ്ങും എന്നും കോഹ്ലി പറഞ്ഞു. പഞ്ചാബ് കിംഗ്സിനായി ഈ ഐ പി എല്ലിൽ ഓപ്പണറായി തന്നെ ഗംഭീര പ്രകടനം നടത്താൻ രാഹുലിന് ആയിരുന്നു.

“ഐ‌പി‌എല്ലിന് മുമ്പ് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു, ഇപ്പോൾ കെ‌എൽ രാഹുലിനപ്പുറം വേറെ ആരെയും ഓപ്പണറായി ചിന്തിക്കാൻ ആകില്ല. രോഹിത് ഒരു ലോകോത്തര കളിക്കാരൻ, അദ്ദേഹവും രാഹുലും തന്നെ ആദ്യം ഇറങ്ങും. ഞാൻ 3ആമനായി ബാറ്റ് ചെയ്യും” കോഹ്ലി പറഞ്ഞു.

ടി 20 ലോകകപ്പിൽ ഇന്ത്യ, പാകിസ്താൻ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, എന്നിവരും യോഗ്യത നേടി വരുന്ന ടീമുമാണ് ഉണ്ടാവുക. പാകിസ്താന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Previous articleസയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മുംബൈയെ രഹാനെ നയിക്കും
Next articleലോകകപ്പ് യോഗ്യത മത്സരത്തിൽ നെതര്‍ലാണ്ട്സിനെ തറപറ്റിച്ച് അയര്‍ലണ്ട്, കര്‍ട്ടിസ് കാംഫറിന് ഹാട്രിക്ക്