ഹാർദ്ദിക് പാണ്ഡ്യക്ക് പരിക്ക്

Post Image 9ecbed4
DUBAI, UNITED ARAB EMIRATES - OCTOBER 24: Hadrik Pandya of India plays a shot during the ICC Men's T20 World Cup match between India and Pakistan at Dubai International Stadium on October 24, 2021 in Dubai, United Arab Emirates. (Photo by Francois Nel/Getty Images)

ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടത് മാത്രമല്ല പ്രശ്നം. ഒപ്പം ഇന്ത്യയുടെ ബാറ്റർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതും തിരിച്ചടി ആയി. ബാറ്റിംഗിനിടെ ഹാർദിക്ക് തോളിന് ആണ് പരിക്കേറ്റു. ഹാർദിക് ഫീൽഡിന് കളത്തിലിറങ്ങിയിരുന്നില്ല. പകരം ഇഷാൻ കിഷനാണ് ഇന്ത്യക്കായി ഫീൽഡ് ചെയ്തത്‌. ഹാർദിക്കിന്റെ പരിക്കിന്റെ വ്യാപ്തി മനസ്സിലാകാൻ സ്കാൻ ഫലങ്ങൾക്ക് ആയി കാത്തിരിക്കുക ആണ് ടീം.

ഇനി ഒക്ടോബർ 31ന് ന്യൂസിലൻഡിന് എതിരെ ആണ് ഇന്ത്യയുടെ മത്സരം. ഹാർദ്ദിക്ക് അന്ന് കളിക്കുമോ ഇല്ലയോ എന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിലേറെ മികച്ച ഫുട്ബോൾ അർഹിക്കുന്നു” – ക്രിസ്റ്റ്യാനോ
Next articleഉയര്‍ന്ന ബിഡ് നല്‍കിയവരിൽ മാഞ്ചസ്റ്റര്‍ ഉടമകളെന്നും സൂചന