ധോണിയെയും മറികടന്ന് ക്യാപ്റ്റൻ ഓയിൻ മോർഗൻ

20211102 130642

ഇന്നലെ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ ഉള്ള ക്യാപ്റ്റൻ ആയി മാറി. മോർഗന്റെ കീഴിൽ ഇംഗ്ലണ്ടിന്റെ 43ആമത് ടി20 വിജയമായിരുന്നു ഇത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെയും ഇപ്പോഴത്തെ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗറിനെയും ആണ് മോർഗൻ മറികടന്നത്. ഈ ലോകകപ്പിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ച മോർഗന്റെ ഇംഗ്ലണ്ട് ഇപ്പോൾ സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

ധോണിയും അസ്ഗറും അവരുടെ ടീമുകളെ 42 വിജയങ്ങളിൽ ആണ് മുന്നിൽ നിന്ന് നയിച്ചത്. ധോണി 72 മത്സരങ്ങളിൽ നിന്നാണ് 42 വിജയങ്ങൾ നേടിയത്. അസ്ഗർ വെറും 52 മത്സരങ്ങളിൽ നിന്ന് തന്റെ ടീമിനെ 42 വിജയങ്ങളിൽ എത്തിച്ചു. ഓയിൻ മോർഗൻ 68 മത്സരങ്ങളിൽ നിന്നാണ് ഇപ്പോൾ 43 വിജയങ്ങളിൽ എത്തിയത്.

Most wins as captain | In T20Is

Eoin Morgan (England) – 43 (68 matches)
Asghar Afghan (Afghanistan) – 42 (52 matches)
MS Dhoni (India) – 42 (72 matches)
Sarfaraz Ahmed (Pakistan) – 29 (37 matches)
Virat Kohli (India) – 29 (47 matches)

Previous articleബബിള്‍ ലംഘനം, ഇംഗ്ലണ്ട് അമ്പയറെ ടി20 ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി
Next article” ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലാണ് മുഖ്യം, അതിന്റെ ഫലം ലോകകപ്പിൽ അനുഭവിക്കുന്നു “