റിസ്വാനും മാലിക്കും ഫിറ്റ്നെസ് വീണ്ടെടുത്തു, സെമിയിൽ കളിക്കും

20211111 111345

പാകിസ്ഥാന് ആശ്വാസമാണ് ഇപ്പോൾ വരുന്ന വാർത്തകൾ. അവരുടെ ഓപ്പണർ മുഹമ്മദ് റിസ്വാനും മധ്യനിര ബാറ്റ്സ്മാൻ ഷൊയ്ബ് മാലിക്കും ഓസ്ട്രേലിയക്ക് എതിരായ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഉണ്ടാകും. ഇരുവരുൻ ഫിറ്റ്ബസ് ക്ലിയർ ചെയ്തതായും രണ്ടു പേരും ആദ്യ ഇലവനിൽ ഉണ്ടാകും എന്നും പാകിസ്താൻ അറിയിച്ചു. ഇരുവർക്കും പനി ബാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാലിക്കും റിസ്വാനും ഇന്നലെ പനി കാരണം പരിശീലനത്തിന് ഇറങ്ങാനും ആയിരുന്നില്ല. ഇരുവർക്കും കൊവിഡ്-19 പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം

ഇരുവരും കളിക്കും എന്ന വാർത്ത പാകിസ്താന് വലിയ ഊർജ്ജമാകും. റിസ്വാനും മാലിക്കും പാകിസ്ഥാനു വേണ്ടി ഈ ലോകകപ്പിൽ ഇതുവരെ ഗംഭീരമായി ബാറ്റു ചെയ്തിരുന്നു. ഓപ്പണർ റിസ്‌വാൻ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 214 റൺസ് നേടിയിട്ടുണ്ട്. മാലിക് സ്കോട്ട്ലൻഡിനെതിരെ വെറും 18 പന്തിൽ 50 റൺസാണ് അടിച്ചുകൂട്ടിയിരുന്നത്.

Previous articleരണ്ടാം ഏകദിനത്തിൽ കരുതുറ്റ ബൗളിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍, വിന്‍ഡീസ് 153 റൺസിന് ഓള്‍ഔട്ട്
Next articleമനു ട്രിഗേറസ് വിയ്യറയൽ വിട്ട് എങ്ങോട്ടുമില്ല, പുതിയ കരാർ ഒപ്പുച്ചു