ഇന്ത്യ ഇന്ന് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കും, മാറ്റങ്ങൾ ഉണ്ടാകുമോ?

അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് ഇന്ത്യൻ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. നേരത്തെ സെപ്റ്റംബർ 16നായിരുന്നു സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇരുന്നത്. എന്നാൽ ഇന്ന് സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് ചേരുന്ന യോഗത്തിന്റെ അവസാനം സ്ക്വാഡ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി കൊണ്ടുള്ള ദക്ഷിണാഫ്രിക്ക പരമ്പരക്കുള്ള സ്ക്വാഡും ഇന്ന് പ്രഖ്യാപിച്ചേക്കും. ലോകകപ്പ് സ്ക്വാഡിൽ ബുമ്ര, ഹർഷൽ പട്ടേൽ എന്നിവർ തിരികെ എത്തും. ഇരുവരും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. മൊഹമ്മദ് ഷമി സ്ക്വാഡിൽ എത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്‌. ആവേശ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ സ്ക്വാഡിൽ നിൻ പുറത്താകാൻ ആണ് സാധ്യത.