“റിസുവാന് കളി ഫിനിഷ് ചെയ്യാൻ അറിയില്ല”

പാകിസ്താൻ ബാറ്റ്സ്മാൻ റിസുവാനെ വിമർശിച്ച് ഷൊഹൈബ് അക്തർ‌‌. ഇന്നലെ ഫൈനലിൽ ഏറെ പന്തുകൾ റിസുവാൻ കളഞ്ഞത് തിരിച്ചടി ആയെന്ന് അക്തർ പറയുന്നു‌. ഇന്നലെ 55 റൺസ് എടുക്കാൻ 49 പന്ത് റിസുവാൻ എടുത്തിരുന്നു‌‌. മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ റിസുവാന് അറിയില്ല എന്ന് അക്തർ പറയുന്നു.

Mohammadrizwan

കളി ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെ പിന്തുണ ആവശ്യമാണ്. അദ്ദേഹത്തിന് 45 റൺസ് എടുക്കാനായി 45 പന്തുകൾ എടുക്കാൻ ആകില്ല. അത് ടീമിന് തന്നെ ഒരു പ്രശ്നമാകും. അക്തർ തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.

പാകിസ്ഥാൻ ബൗളിംഗ് വളരെയധികം റൺസ് ചോർത്തുന്നു എന്നും ടൂർണമെന്റിലുടനീളം ബാബർ അസം റൺസ് നേടിയിട്ടില്ല എന്നതും പാകിസ്താന് തിരിച്ചടി ആയെന്നും അക്തർ പറഞ്ഞു.