മഴ വില്ലനാകുന്നു, അഫ്ഗാൻ ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

ടി20 ലോകകപ്പിന് മഴ വില്ലനാവുകയാണ്. ലോകകപ്പ ഒരു മത്സരം കൂടെ മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. ഇന്ന് ന്യൂസിലൻഡും അഫ്ഗാനും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് ടോസ് പോലും ചെയ്യാതെ ഉപേക്ഷിച്ചത്. ഇരു ടീമുകളും പോയിന്റ് പങ്കിട്ട് എടുക്കും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ന് ഇംഗ്ലണ്ടും അയർലണ്ടും തമ്മിലുള്ള മത്സരം മഴ കാരണം തടസ്സപ്പെടുകയും അയർലണ്ട് ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം വിജയിക്കുകയും ചെയ്തിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്ക സിംബാബ്‌വെ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.