26 പന്തിൽ 41 റൺസുമായി കോളിന്‍ അക്കര്‍മാന്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി നെതര്‍ലാണ്ട്സ്

Netherlands

ടി20 ലോകകപ്പ് ഗ്രൂപ്പ് 2ലെ അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ മികച്ച സ്കോര്‍ നേടി നെതര്‍ലാണ്ട്സ്. ഇന്ന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നെതര്‍ലാണ്ട്സ് താരങ്ങള്‍ നേടിയത്.

26 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ കോളിന്‍ അക്കര്‍മാനൊപ്പം 19 പന്തിൽ 35 റൺസ് നേടിയ ടോം കൂപ്പറും തിളങ്ങഇയപ്പോള്‍ പീറ്റര്‍ മൈബര്‍ഗ്(37), മാക്സ് ഒദൗദ്(29) എന്നിവരും റൺസ് കണ്ടെത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് 2 വിക്കറ്റ് നേടി.