ലഹിരു കുമരയ്ക്കും ലിറ്റൺ ദാസിനും എതിരെ നടപടി

ഇന്നലെ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൈയ്യാങ്കളിയുടെ വക്കിലെത്തിയ ലഹിരു കുമര, ലിറ്റൺ ദാസ് എന്നിവര്‍ക്കെതിരെ ഐസിസിയുെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി.

മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും 1 ഡീ മെറിറ്റ് പോയിന്റുമാണ് ശ്രീലങ്കന്‍ താരത്തിനെതിരെ ചുമത്തിയതെങ്കില്‍ ലിറ്റൺ ദാസിന് ഒടുക്കേണ്ടത് 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ്.

ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമരയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ലിറ്റൺ ദാസ് അതിന് തിരിച്ച് അതേ സമീപനം എടുത്തപ്പോള്‍ താരങ്ങളെ പിടിച്ച് മാറ്റേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.