വംശീയതക്ക് എതിരെ മുട്ടുകുത്തി പ്രതിഷേധിക്കാൻ കൂട്ടാക്കിയില്ല, ഡി കോക് ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

Newsroom

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ ഒരു പ്രധാന താരത്തെ നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഡി കോക്കിനെ ടീമിൽ നിന്ന് റിലീസ് ചെയ്തതായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വംശീയതക്ക് എതിരായി മുട്ടുകുത്തി പ്രതിഷേധം അറിക്കാൻ ഡി കോക്ക് തയ്യാറാവാത്തതാണ് ടീമിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ കാരണം. കഴിഞ്ഞ ദിവസം എല്ലാവരും ക്നീ ചെയ്ത് വംശീയതക്ക് എതിരെ നിലപാട് എടുക്കണം എന്ന് ദക്ഷിണാഫ്രിക്ക നിർദ്ദേശം നൽകിയുരുന്നു.

എന്നാൽ ഇതിന് ഡി കോക്ക് തയ്യാറായില്ല. അതുകൊണ്ട് തന്നെ താരത്തെ ഇന്നത്തെ വെസ്റ്റിൻഡീസിന് എതിരായ കളിയിൽ ഉൾപ്പെടുത്തിയുരുന്നില്ല. ഡി കോക്ക് നേരത്തെയും മുട്ടു കുത്താൻ തയ്യാറായിരുന്നില്ല. ഇത് തന്റെ വ്യക്തിപരമായ നിലപാട് ആണെന്നും ഡി കോക്ക് പറഞ്ഞിരുന്നു.