ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ഒമാനിലെത്തി

ടി20 ലോകകപ്പിന്റെ പ്രാഥമിക യോഗ്യത മത്സരങ്ങൾക്കായി ബംഗ്ളദേശ് ക്രിക്കറ്റ് ടീം ഒമാനിലെത്തി. ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനിൽക്കെയാണ് ഇന്ന് രാവിലെ ബംഗ്ലാദേശ് ടീം ഒമാനിൽ എത്തിയത്. ഒമാനിൽ അഞ്ച് ദിവസത്തെ ക്യാമ്പ് കഴിഞ്ഞതിന് ശേഷം ഒക്ടോബർ 9ന് രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാൻ ബംഗ്ലാദേശ്ത്തെ ടീം യു.എ.ഇയിലെത്തും. യു.എ.ഇയിൽ വെച്ച് ശ്രീലങ്കക്കെതിരെയും അയർലണ്ടിനെതിരെയും ബംഗ്ലാദേശ് സന്നാഹ മത്സരങ്ങൾ കളിക്കും. തുടർന്ന് ഒക്ടോബർ 15ന് ടീം ഒമാനിലേക്ക് തന്നെ മടങ്ങും.

തുടർന്ന് ഒക്ടോബർ 17ന് സ്കോട്ലൻഡിനെതിരെയാണ് ബംഗ്ളദേശിന്റെ ആദ്യ ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം. തുടർന്ന് ബംഗ്ലാദേശ് ഒമാൻ, പാപുവ ന്യൂ ഗ്വിനിയ എന്നീ ടീമുകളുമായി മത്സരിക്കും. ഈ ഘട്ടത്തിൽ ബംഗ്ലാദേശ് ഗ്രൂപ്പ് ചാമ്പ്യന്മാർ ആവുകയാണെങ്കിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ് എത്തും.